Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Bull Racing

സിം​ഗ​പ്പൂ​ർ ഗ്രാ​ൻ​ഡ് പ്രീ​യി​ൽ വെ​സ്റ്റാ​പ്പ​ന്‍റെ തേ​രോ​ട്ടം; കി​രീ​ട​ത്തി​ലേ​ക്ക് കു​തി​ച്ച് ആ​ന്‍റോ​നെ​ല്ലി

മ​റീ​ന​ബേ: ഫോ​ർ​മു​ല വ​ൺ സിം​ഗ​പ്പൂ​ർ ഗ്രാ​ൻ​ഡ് പ്രീ​യി​ൽ റെ​ഡ് ബു​ൾ താ​രം മാ​ക്സ് വെ​സ്റ്റാ​പ്പ​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. പോ​ൾ പൊ​സി​ഷ​നി​ൽ തു​ട​ങ്ങി മി​ക​ച്ച ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ വെ​സ്റ്റാ​പ്പ​ന്‍റെ ക​രി​യ​റി​ലെ 250-ാം ഗ്രാ​ൻ​ഡ് പ്രീ ​കൂ​ടി​യാ​ണി​ത്. ഈ ​സീ​സ​ണി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​മാ​ണി​ത്.

റേ​സി​ൽ ഫെ​രാ​രി​യു​ടെ ചാ​ൾ​സ് ലെ​ക്ലെ​യ​ർ ര​ണ്ടാ​മ​തും, മെ​ഴ്‌​സി​ഡ​സി​ന്‍റെ കി​മി ആ​ന്‍റോ​നെ​ല്ലി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. പോ​ൾ പൊ​സി​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച വെ​സ്റ്റാ​പ്പ​നെ ഒ​ന്നാം വ​ള​വി​ൽ മ​റി​ക​ട​ക്കാ​ൻ ലെ​ക്ലെ​യ​ർ ശ്ര​മി​ച്ചെ​ങ്കി​ലും, താ​രം ഇ​ൻ​സൈ​ഡ് ലൈ​ൻ ക​വ​ർ ചെ​യ്ത് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. സോ​ഫ്റ്റ് ട​യ​റു​ക​ളി​ൽ റേ​സ് ആ​രം​ഭി​ച്ച വെ​സ്റ്റാ​പ്പ​ൻ, ലെ​ക്ലെ​യ​റി​നു​മേ​ൽ കൃ​ത്യ​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ റേ​ഡി​യോ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ത​ക​രാ​റു​ക​ൾ നേ​രി​ട്ടെ​ങ്കി​ലും കോ​ഡ​ഡ് ശ​ബ്ദ​ങ്ങ​ളി​ലൂ​ടെ റേ​സ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് വെ​സ്റ്റാ​പ്പ​ൻ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം സീ​സ​ണി​ലെ 14-ാം പോ​ഡി​യം പൂ​ർ​ത്തി​യാ​ക്കി​യ കി​മി ആ​ന്‍റോ​നെ​ല്ലി ത​ന്‍റെ ക​ന്നി എ​ഫ്1 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു.

അ​ടു​ത്ത റൗ​ണ്ടാ​യ ഓ​സ്റ്റി​നി​ൽ വെ​ച്ച് കി​രീ​ടം ഉ​റ​പ്പി​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണ് യു​വ​താ​ര​ത്തി​ന് മു​ന്നി​ലു​ള്ള​ത്. സീ​സ​ണി​ലെ ത​ന്‍റെ 14-ാം പോ​ഡി​യം പൂ​ർ​ത്തി​യാ​ക്കി​യ ആ​ന്‍റോ​നെ​ല്ലി, ടീ​മം​ഗ​മാ​യ ജോ​ർ​ജ് റ​സ്സ​ലി​നേ​ക്കാ​ൾ 102 പോ​യി​ന്‍റു​ക​ളു​ടെ ലീ​ഡ് നേ​ടി.

Latest News

Corehub Up